മകളുടെ പിതൃത്വത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയോട് തര്‍ക്കിക്കുകയും ഒടുവില്‍ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തു. രണ്ടാമത്തെ വിവാഹ ബന്ധത്തിലുള്ള ഭര്‍ത്താവാണ് ഭാര്യയെ കൊല ചെയ്തത്. അടുക്കളയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് പ്രതി കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. അതേസമയം സംഭവ സമയം താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്. പിന്നീട് നടന്ന വാദങ്ങള്‍ക്കൊടുവില്‍ ഇയാള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.
ഇരുവര്‍ക്കും ആദ്യ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇതില്‍ യുവതിയുട അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇയാള്‍ നിരന്തരം വഴക്കുണ്ടാക്കുക പതിവായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കി. തന്നെ പലപ്പോഴും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും അച്ഛന്‍ അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടി പറഞ്ഞു.
Post Your Comments