Life StyleHealth & Fitness

മഴയത്ത് ഉണങ്ങാത്ത വസ്ത്രം ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

മഴക്കാലത്ത് എല്ലാവരും വസ്ത്രങ്ങളെ ഉണക്കിയെടുക്കാന്‍ പാട്‌പെടാറുണ്ട്. വീടിന് പുറത്തിട്ടാല്‍ മഴ നനയുന്നതിനാല്‍ പലരും ഫാനിന്റെയും മറ്റും താഴെയിട്ടാണ് തുണികള്‍ ഉണക്കിയെടുക്കാറ്. ചില സന്ദര്‍ഭങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ തന്നെ ധരിച്ച് നമ്മള്‍ പോകാറുമുണ്ട്. എന്നാല്‍ അങ്ങനെ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല.

പ്രധാനമായും നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ പലതരം ഇന്‍ഫക്ഷനുകളുണ്ടാകാന്‍ സാധ്യതയുണ്ട്. തന്നെയുമല്ല, നനഞ്ഞ വസ്രം ധരിച്ചാല്‍ ശരീരത്തില്‍ ഫംഗദസ് ബാധയേല്‍ക്കാനും സാധ്യത കൂടുതലാണ്. തന്നെയുമല്ല, നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

Also Read : ബ്രാ ധരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സ്തനാര്‍ബുദം വരാന്‍ സാധ്യത

നനഞ്ഞ വസ്ത്രങ്ങള്‍ കുട്ടികളാണ് ധരിക്കുന്നതെങ്കില്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ആസ്മ വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ നനഞ്ഞ വസ്ത്രങ്ങളിട്ടാല്‍ അവര്‍ക്ക് ജലദോഷവും പനിയും തുടങ്ങി നിരവധി അലര്‍ജികളും ഉണ്ടാകും. അതിനാല്‍ മഴക്കാലമായാല്‍പ്പോലും എല്ലാവരും ഉണങ്ങിയ തുണികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button