കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി തെളിവുകൾ കണ്ടെത്തി. സാധാരണ അടിപിടിക്കേസുകളിൽ കാണാത്തതും കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കസ്റ്റഡി മരണക്കേസുകളിൽ രേഖപ്പെടുത്തിയതുമായ മുറിവുകളാണ് കണ്ടെത്തിയത്. വയറിന്റെ തൊലിപ്പുറത്ത് ചതവില്ലാതെ ചെറുകുടലിനേറ്റ മാരകമായ പരുക്കാണ് കസ്റ്റഡി പീഡനത്തിന്റെ ഒരു തെളിവ്. വയറിനു മുകളിൽ കനത്തിൽ മടക്കിയ കിടക്കവിരിയോ പ്ലാസ്റ്റിക്ക് ഷീറ്റോ ഇട്ട ശേഷം പൊലീസ് ബൂട്ടിന്റെ ഉപ്പൂറ്റികൊണ്ടു ശക്തിയായി ആവർത്തിച്ച് തൊഴിച്ചാലാണ് ഇത്തരത്തിൽ മുറിവുണ്ടാകുന്നത്. മരണകാരണമായ കണ്ടെത്തിയ പ്രധാനപരിക്കുകളിൽ ഒന്നാണിത്. കുടലിൽനിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങൾ രക്തത്തിൽ കലർന്നുണ്ടായ അണുബാധ എല്ലാ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചാണ് മരണത്തിന് കാരണമായത്.
Read Also: ബഹ്റൈൻ കിരീടീവകാശിയുടെ പത്നി അന്തരിച്ചു
അതേസമയം ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളെ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്നാണു ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. ശ്രീജിത്തിന്റെ വൃഷണങ്ങളുടെ ഉള്ളിൽ രക്തം കട്ടപിടിച്ചതിന്റെ പരിശോധനയും നടത്തിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ തലമുടി, ശരീരസ്രവങ്ങൾ, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് വാഹനങ്ങളിൽ വീണിട്ടുണ്ടോയെന്നു കണ്ടെത്താനാണു ക്രൈംബ്രാഞ്ച് ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസിന്റെ ശ്രമം.
Post Your Comments