ബെംഗളുരു: കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മന്ത്രിസഭാ രൂപീകരണത്തെ തുടര്‍ന്ന്‍ പ്രതിസന്ധി രൂക്ഷമാണ്. ഘടക കക്ഷികള്‍ അസംതൃപ്തരാണ്. പലരും മാര്‍ച്ചും, പ്രതിഷേധവും ധര്‍ണ്ണയും ഒക്കെ നടത്തിക്കഴിഞ്ഞു.
ഇതിനിടെ ഒരു എം എല്‍ എ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ ഉചതമായ സ്ഥാനം ലഭിക്കാത്തതിനാല്‍ ഇരുൃ പാര്‍ട്ടികളിലുമുള്ള എംഎല്‍എമാരില്‍ അസംതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും നിരവധി നേതാക്കന്മാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറായിട്ടുണ്ടെന്നും അവരെ പാര്‍ട്ടിയില്‍ എത്തിച്ച് ശക്തിപ്പെടുത്തുക ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു പിന്നാലെ നാണംകെട്ട രാഷ്ട്രീയ കളികള്‍ അരങ്ങേറിയാണ് കുമാര സ്വാമി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എങ്കിലും ഇതുവരെ മന്ത്രി സഭാ രൂപീകരണം ആരംഭിച്ചിട്ടുമില്ല. ഈ സര്‍ക്കാര്‍ എത്ര കാലം തുടരുമെന്ന് നിശ്ചയമില്ലെന്നും യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.
Post Your Comments