കൊച്ചി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുമ്പോൾ സീറ്റ് വിട്ടുനല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവന്നതിനെക്കുറിച്ച് നിരവധി നേതാക്കളാണ് പ്രധിഷേധവുമായി എത്തിയത് . ഈ വിഷയത്തിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് പി ടി തോമസ്.
കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസനും കേരള കോണ്‍ഗ്രസിന് അനുകൂല നിലപാട് സ്വീകരിച്ചതാണ് പല നേതാക്കളേയൂം ചൊടിപ്പിച്ച വിഷയം. കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന് പി.ടി. തോമസ് എംഎല്‍എ തുറന്നടിച്ചു.
സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല പാര്‍ട്ടിക്കാര്യമെന്നും പി.ടി തോമസ് ആഞ്ഞടിച്ചു.സീറ്റ് നിര്‍ണയത്തില്‍ ജനാധിപത്യ കീഴ്‌വഴക്കം പാലിച്ചില്ലെന്നും പി.ടി രൂക്ഷമായി പ്രതികരിച്ചു. സീറ്റു വിട്ടു നല്‍കുന്നതില്‍ യുഡിഎഫും കെപിസിസിയും ചര്‍ച്ച ചെയ്യണമായിരുന്നു. ഇതില്‍ എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു നീക്കങ്ങള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മാണി ഗ്രൂപ്പിന്റെ തിരിച്ചുവരവില്‍ ഇങ്ങനെയൊരു ഉപാധിയുണ്ടെങ്കില്‍ അതു തുറന്നു പറയണമായിരുന്നു. ഇതുകൊണ്ടു തന്നെ ചടുലമായ പ്രവര്‍ത്തനം നടത്താനാകാത്ത നേതൃത്വം മാറണമെന്നും പി.ടി തോമസ് ആവശ്യം ഉന്നയിച്ചു.
Post Your Comments