India

മുംബൈയിലെ തിരക്കേറിയ ഹൈവേയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍, പിന്നീട് സംഭവിച്ചത്

മുംബൈ: സാധാരണ പൊതുവിടങ്ങളില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് പുറംരാജ്യങ്ങളിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ഇത്തരം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഹൈവേയുടെ സൈഡിലാണ് കമിതാക്കള്‍ പരിസരം മറന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

മുംബൈയിലെ നരിമാന്‍ പോയിന്റിലെ മറൈന്‍ഡ്രൈവില്‍ മറൈന്‍ ഹോട്ടല്‍ പ്ലാസയ്ക്കും എയര്‍ ഇന്ത്യ ബിള്‍ഡിംഗിനും സമീപത്തായുള്ള റോഡിലെ ഡിവൈഡറിലാണ് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കണ്ടുനിന്ന നിരവധിപേര്‍ സംഭവം ഫോണില്‍ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയകളില്‍ ഇത് വൈറലാവുകയും ചെയ്തു.

read also: ഈ രാജ്യത്ത് 40% എച്ച്‌ഐവി ബാധിതര്‍, സെക്‌സില്‍ ഏര്‍പ്പെടാതിരിക്കാന്‍ കന്യകമാര്‍ക്ക് മാസം 1000 രൂപ, രാജ്യത്തെ രാജാവിന് 15 ഭാര്യമാര്‍

കമിതാക്കളുടെ ലൈംഗികക്രീഡ ചിലര്‍ മുംബൈ പോലീസിനെ അറിയിച്ചു. പോലീസ് എത്തുന്നത് കണ്ട കമിതാക്കള്‍ വസ്ത്രം നേരെയിട്ട ശേഷം അടുത്തറോഡിലൂടെ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.  എന്നാല്‍ യുവതിയെ പോലീസ് പിടികൂടി, യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇരുവരും ഗോവയില്‍ നിന്നുള്ളവരാണ്. തങ്ങള്‍ പൊതുഇടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. പിടിയിലായപ്പോള്‍ മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മാനസികനില ശരിയല്ലെന്നും മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button