മെക്സിക്കോ•യുവതീ യുവാക്കള്‍ക്ക് ഏത് സമയത്തും എവിടെവച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പടാന്‍ സാധിക്കുന്ന ഒരു പട്ടണം. അതാണ് പടിഞ്ഞാറന്‍ മെക്‌സിക്കോയിലുള്ള ഗുവദലജര എന്ന നഗരം. പൊതു ഇടങ്ങളില്‍ വച്ച് കമിതാക്കള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കുന്ന നിയമ കൊണ്ട് വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ നഗരം.
പൊതു ഇടങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, വാഹനത്തിനുള്ളില്‍, സ്വകാര്യ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വച്ച് ധൈര്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ പണിപാളും. നഗരത്തിലെ ആരെങ്കിലും പരാതി നല്‍കിയാല്‍ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും തങ്ങളുടെ സ്‌നേഹം കൈമാറുന്നതില്‍ ഇനി ആരെയും ഭയക്കേണ്ട. ഭീഷണിപ്പെടുത്തുന്ന പോലീസുകാര്‍ക്ക് ഇനി പണവും നല്‍കേണ്ട. മറ്റുള്ളവരെ ശല്യപ്പെടുത്തിയാവരുത് ഇത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി സ്‌നേഹപ്രകടനം നടത്തുന്നവര്‍ക്കെതിരെയും പോലീസ് നടപടി എടുക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കുന്നു.
പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതി ഉണ്ടായത്. ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ പോലീസ് തടയുന്നെന്നും പലരും ജയില്‍ ഒഴിവാക്കാനായി കൈക്കൂലി ചോദിക്കുന്നെന്നും സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം വിദ്യാര്‍ത്ഥികളും പറഞ്ഞു. ഇതോടെയാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനമായത്. എന്നാല്‍ ഭേദഗതിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Post Your Comments