India

പ്ലസ്ടുവില്‍ തോറ്റു: എന്നാല്‍ 25-ാം വയസില്‍ മള്‍ട്ടി മില്യണയര്‍ ആയ യുവാവിന്റെ ജീവിതകഥ ഇങ്ങനെ

എഞ്ചിനിയിറാക്കണമെന്ന് അച്ഛൻ സ്വപ്നം കാണുമ്പോൾ മകൻ പ്ലസ് ടുവിൽ തോറ്റാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലായിരുന്നു ഋഷഭ് ലവാനിയയുടെ ജീവിതവും. പ്ലസ് ടു തോറ്റതോടെ ഇനി എന്ത് ചെയ്യാനാകുമെന്ന് ഋഷഭ് ഗൂഗിളിൽ പരതി. തുടര്‍ന്ന് 17-ാം വയസ്സില്‍ ഋഷഭ് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. എട്ടു വര്‍ഷത്തിനുള്ളിൽ വീട്രാക്കേഴ്സ് എന്ന മള്‍ട്ടി-മില്യണ്‍ ബിസിനസ് ബ്രാന്‍ഡിന്റെ ഉടമയായി ഋഷഭ് മാറി.

Read Also: യുവാവിന്റെ വായില്‍ നിന്ന് രക്തവും പുകയും, ഗാസയില്‍ നിന്നും കരളുരുക്കുന്ന ദൃശ്യങ്ങള്‍

ലാഭകരവും, ഏതു ഘട്ടത്തിലും നല്ലൊരു തുകയ്ക്ക് വിറ്റൊഴിയാന്‍ കഴിയുന്ന തരത്തിലുമുള്ള കമ്ബനികള്‍ സ്ഥാപിക്കാനാണ് ഋഷഭ് ശ്രമിച്ചത്. ആദ്യം കൈ വച്ച സംരംഭങ്ങളൊക്കെയും പൂര്‍ണ്ണ പരാജയവുമായിരുന്നു. 2010ല്‍ ഗുഡ്ഗാവ് അടിസ്ഥാനമാക്കി റെഡ് കാര്‍പറ്റ് എന്നൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു ആദ്യം തുടങ്ങിയത്. ഏഴ് മാസങ്ങള്‍ക്കുള്ളില്‍ കമ്പനി അടച്ചു പൂട്ടിയെങ്കിലും ഇവന്റ് സംഘാടകനെന്ന നിലയില്‍ നെറ്റ്വര്‍ക്കിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ഋഷഭ് നന്നായി മനസ്സിലാക്കുകയും കുറെ കോണ്ടാക്ടുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്‌തു. തുടര്‍ന്ന് 2013ല്‍ ജസ്ഗെറ്റിറ്റ് എന്ന ലോജിസ്റ്റിക്സ് സ്റ്റാര്‍ട്ട്‌അപ്പ് തുടങ്ങി. ഏഗണ്‍ സെഹന്‍ദര്‍ എന്ന ആഗോള എക്സിക്യൂട്ടീവ് സര്‍ച്ച്‌ കമ്പനിയായിരുന്നു അടുത്തത്. പിന്നീട് അമേരിക്കയിലേക്ക് പോയ ഋഷഭ് കേശു ദുബേയ് എന്നയാളുമായി ചേര്‍ന്ന് സെലേര്‍ട്ട്8 എന്ന ഡേറ്റാബേസ് ടെക് കമ്പനി ആരംഭിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് നല്ല വിലയ്ക്ക് ചൈനീസ് വെന്‍ച്വര്‍ കമ്പനിയായ ഇസഡ് ഡ്രീം സെലേര്‍ട്ട്8 നെ ഏറ്റെടുതോടെ ഋഷഭിന്റെ ജീവിതം മാറിമറിഞ്ഞു. പിന്നീട് ഇസഡ് ഡ്രീം ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ഋഷഭ് മാറി. ഇപ്പോൾ ആഫ്രിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകങ്ങള്‍ക്ക് മെന്റര്‍ സപ്പോര്‍ട്ട് നല്‍കുന്ന വീ ട്രാക്കേഴ്സ് എന്ന പുതിയ കമ്പനി രൂപീകരിച്ച്‌ വളര്‍ച്ചയുടെ ഉയരങ്ങള്‍ താണ്ടുകയാണ് ഋഷഭ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button