Gulf

ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി

ദോഹ: ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 49 ഡിഗ്രിയിലെത്തി. ഗുവൈരിയയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദോഹയില്‍ 46 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. വ്യാഴാഴ്ച ബത്‌ന പ്രദേശത്ത് 49 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്നലെ ദോഹയില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങളുമായി രംഗത്തെത്തി.

ശരീരത്തിലെ താപനില പെട്ടെന്ന് ഉയരുക, കടുത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക, കൂടുതലായി വിയര്‍ക്കുക, ശ്വാസതടസ്സം, അമിത മിടിപ്പ്, സ്വബോധം നഷ്ടപ്പെടുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതം സംഭവിച്ചാല്‍ ഉടന്‍ തന്നെ വ്യക്തിയെ തണലിലേക്കോ തണുപ്പുള്ള സ്ഥലത്തേക്കോ മാറ്റിക്കിടത്തണം,രോഗിയെ കൂടുതല്‍ വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കണം, അടിയന്തര ചികിത്സക്കായി അടുത്തു തന്നെയുള്ള ആരോഗ്യകേന്ദ്രത്തിലെത്തിക്കണം.

ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൂര്യാതാപം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കുക, ജലപാനം വര്‍ധിപ്പിക്കുക, നേര്‍ത്ത വര്‍ണങ്ങളോട് കൂടിയ ചൂടിനെ അധികം ആഗിരണം ചെയ്യാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് സൂര്യാഘാതം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button