ഭോപ്പാല്‍: പൊലീസ് ഉദ്യോഗാര്‍ഥികളുടെ ഫിസിക്കല്‍ ടെസ്റ്റിനെത്തിയവരെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച അധികൃതർ വിവാദത്തിൽ. ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ്ടി എന്നിങ്ങനെ എഴുതിയായിരുന്നു പോലീസിന്റെ വേർതിരിവ്. എതിർപ്പ് പ്രകടിപ്പിച്ചാൽ അച്ചടക്ക ലംഘനം ആരോപിച്ച് പുറത്താക്കിയേക്കാം എന്ന് ഭയന്ന് യുവാക്കൾ പ്രതികരിക്കാനും തയ്യാറായില്ല. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
Read Also: വെളളക്കെട്ടില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
വിവേകം ലവലേശം പോലുമില്ലാത്ത പോലീസിന്റെ ഈ പ്രവർത്തി മതിയായ നടപടി അർഹിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയുടെ ഭാഷ്യം. അതേസമയം ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെന്റീമീറ്റര്‍ ഉയരവും സംവരണ കാറ്റഗറിയില്‍ 165 സെന്റീ മീറ്ററുമാണ് ഉയരമായി വേണ്ടതെന്നും ഇക്കാര്യത്തില്‍ പരിശോധകര്‍ക്ക് എളുപ്പത്തിനായാണ് ജാതിയെഴുതി വേര്‍തിരിച്ചത് എന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.
Post Your Comments