Latest NewsIndiaNews

ഉപയോഗം കഴിഞ്ഞ വെള്ളം കുപ്പിക്ക് അഞ്ച് രൂപ വച്ച് നല്‍കാന്‍ പേടിഎം

പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്ന യജ്ഞത്തില്‍ സജീവമാകാന്‍ ഇന്ത്യന്‍ റെയില്‍വേ. കുടിവെള്ളം വാങ്ങുന്ന കുപ്പികള്‍ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രഷറുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചു രൂപ വെച്ച് ലഭിക്കും. ഒരു ബോട്ടിലിന് അഞ്ചു രൂപയെന്ന നിരക്കില്‍ പേടിഎം ക്യാഷ് ബാക്കാണ് ലഭിക്കുന്നത്. ക്രഷറില്‍ കുപ്പി നിക്ഷേപിച്ച ശേഷം മൊബൈല്‍ നമ്പര്‍ മെഷീനില്‍ നല്‍കണം.

വഡോര റയില്‍വേ സ്‌റ്റേഷനില്‍ പദ്ധതി ആരംഭിച്ചു. വൈകാതെ രാജ്യത്തെ മറ്റ് സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പദ്ധതി രാജ്യവ്യാപകമായി നടപ്പാകുന്നതോടെ പ്ലാസ്റ്റിക് കുപ്പികള്‍ പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്ന പ്രവണത നില്‍ക്കുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button