ജിയോയെ മറികടക്കാന്‍ എയര്‍ടെല്‍ കിടിലൻ ഓഫറുമായി രംഗത്ത്. 149 രൂപയുടെ ഓഫര്‍ ആണ് കമ്പനി അവതരിപ്പിച്ചത്. ഇതിലൂടെ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്‌എംഎസ്,ദിവസം രണ്ടു ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് ലഭിക്കും. 2ജി, 3ജി, 4ജി വരിക്കാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും. കൂടാതെ എയര്‍ടെല്‍ വോയ്‌സ് കോളുകള്‍ക്ക് മറ്റു കമ്പനികളെപ്പോലെ നിയന്ത്രണമില്ല എന്നത് ശ്രദ്ധേയം. പക്ഷെ തുടക്കത്തില്‍ തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
നിലവിൽ ജിയോ നൽകുന്ന 149 രൂപയുടെ പ്ലാനിലൂടെ ദിവസം 1.5 ജിബി ഡാറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുന്നത്. ആകെ ലഭിക്കുക 42 ജിബി ഡാറ്റ.
Also read : ഈ മെസ്സേജിംഗ് ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക
Post Your Comments