വാഷിങ്ടണ്‍: ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ചൊവ്വാദൗത്യ പേടകമായ ക്യൂരിയോസിറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജേര്‍ണല്‍ സയന്‍സാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
Also Read : ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ റിപ്പോര്‍ട്ട്
ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ മുന്നൂറു കോടി വര്‍ഷം പഴക്കമുള്ള ശിലാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജൈവ തന്മാത്രകള്‍ ഉള്ളതായും മൂന്നു ചൊവ്വാ വര്‍ഷം മുമ്പ്(ആറ് ഭൗമ വര്‍ഷം) കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷത്തിലെ മീഥൈനിന്റെ അളവില്‍ മാറ്റമുണ്ടായതായും നാസ പറയുന്നു.
ജൈവ തന്മാത്രകളില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ചെറിയതോതില്‍ ഓക്സിജന്‍ എന്നിവയാണുണ്ടാകുക. ഇതു തന്നെയാണ് ജീവന്റെ സാനിധ്യത്തിന് സാധ്യതയേകുന്നതും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്് ഗാലെ ക്രാറ്ററില്‍ തടാകമുണ്ടായിരുന്നെന്നും നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments