തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ കേരളം മുഴുവന്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. ഇടുക്കി ജില്ലയിലും മലബാറിലും നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധപ്രകടനങ്ങള്‍ തുടരുമ്പോള്‍ കോട്ടയത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെയും കോലം കത്തിച്ചു.
Also Read :ശബരിനാഥും റോജി ജോണും വെളുക്കാൻ തേച്ചത് പാണ്ടായപ്പോൾ വി.ടി ബൽറാം ചിരിക്കുന്നു
പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.സി.സി. ആസ്ഥാനത്തേക്കും യു.ഡി.എഫ്. യോഗം ചേര്‍ന്ന പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയിലേക്കും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മലപ്പുറം ഡി.സി.സി. ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ പതാകയ്ക്കു മുകളില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടിയും ഈസ്റ്റ്കോഡൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലെ ബോര്‍ഡ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയും പ്രതിഷേധം അറിയിച്ചു.
Also Read : വിവാഹസമയത്തു ഞങ്ങള്‍ പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോഴും; മറുപടിയുമായി ശബരിനാഥന് എം.ല്‍.എ
ഈ അവസരത്തിലാണ് വിഷയത്തെ പരിഹസിച്ച് ശബരീനാഥന് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും, തീര്‍ച്ച. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments