ഏതൊരു വ്യക്തിയുടെയും സ്വഭാവം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുള്ള കാര്യമാണ് ലൈംഗികതയോടുള്ള സമീപനം. ലൈംഗികതയില്‍ കാട്ടുന്ന അമിത ആസക്തി അതിന് അടിമപ്പെടുന്നുവെന്നതിന്‌റെ ലക്ഷണമാണ്. ദാമ്പത്യ ജീവിതത്തില്‍ ഏറ്റവുമധികം താളപ്പിഴകളുണ്ടാക്കുന്ന സംഗതി കൂടിയാണിത്. ദാമ്പത്യത്തില്‍ മാത്രമല്ല തൊഴില്‍ മേഖലയില്‍ വരെ ഇത് പ്രശ്‌നമുണ്ടാക്കുന്നതായി പരാതി പറയുന്നവരും കുറവല്ല. ഹോര്‍മോണില്‍ ഉള്ള പ്രത്യേകത മുതല്‍ പോണ്‍ വീഡിയോകളോടുള്ള അമിത ആസക്തി വരെ ഇതിന് കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും ചില പ്രത്യേക ലക്ഷണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അത് അമിത ലൈംഗികാസക്തി ഉറപ്പിക്കുന്നവയാണ്.
1. ലൈംഗിക സുഖത്തിനായി മറ്റുള്ള വരെ പല രീതിയില്‍ ഉപയോഗിക്കുക.
2.പങ്കാളിക്ക് താല്‍പര്യമില്ലാത്തപ്പോഴും ബന്ധപ്പെടാന്‍ ആവശ്യപ്പെടുക.
3. ലൈംഗിക കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മറ്റ് ദൈനം ദിന പ്രവൃത്തികള്‍ നടത്താന്‍ കഴിയാതെ വരിക.
4. മറ്റ് സ്ഥലത്തായിരിക്കുമ്പോഴും ലൈംഗികതയെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കുക.
5. ലൈംഗികത സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഒരുപാട് പണം ചെലവഴിയ്ക്കുക.
6. മറ്റുള്ളവരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് മനപ്പൂര്‍വ്വം നോക്കുക.
7.അമിതമായ സ്വയം ഭോഗം. പങ്കാളിയുടെ എതിര്‍പ്പ് അവഗണിച്ചും തുടരുന്നത്.
8. കരുത്ത് കുറയുന്നത് പോലെ തോന്നുക.
ഇത്രയും ലക്ഷണങ്ങള്‍ പങ്കാളിയിലുണ്ടെങ്കില്‍ അത് അമിത ലൈംഗികാസക്തിയുടേതാണ്. അത് തെറ്റല്ലെന്നും. ലൈംഗിക വിദഗ്ധന്‌റെയും മനശാസ്ത്രജ്ഞന്‌റെയും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ മാറ്റാവുന്നതേയുള്ളൂ എന്നും ഓര്‍ക്കുക.
Post Your Comments