Gulf

സൗദിയിൽ 2020ഓടെ 10,000ൽ അധികം ഡോക്ടർമാർ കൂടി വേണ്ടി വരുമെന്നു റിപ്പോർട്ട്

റിയാദ്: സൗദിയിൽ 2020ഓടെ 10,000ൽ അധികം ഡോക്ടർമാർ കൂടി വേണ്ടി വരുമെന്നു റിപ്പോർട്ട്.  ജനസംഖ്യ വർധിച്ചു വരുന്ന സാഹചര്യത്തിൽ 2020 ആകുമ്പോഴേക്കും അധികം ഡോക്ടർമാർ നഴ്സുമാർ, ടെക്നീഷ്യൻമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരെ കൂടുതലായി വേണ്ടി വരും. ഇതിനോടൊപ്പം കൂടുതൽ ആശുപത്രി സൗകര്യങ്ങളും ഒരുക്കേണ്ടി വരും.

also read:സൗദിയിൽ വാഹനങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള വിലക്കിൽ മാറ്റം

കൺസൽറ്റൻസി സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ അറബ് ന്യൂസാണു പുറത്തുവിട്ടത്. വീസ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം വിദേശികളായ വിദഗ്ധരെ രാജ്യത്തേക്കു കൊണ്ടുവരാനും നിലനിർത്താനുമുള്ള വഴികൾ തേടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ നടന്നാൽ വിഷേകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button