Gulf

ഖത്തറില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് വിലക്ക്

ദോഹ: ചില രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളാണ് ഖത്തര്‍ വിലക്കിയത്. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ കടകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് മരുന്നുകള്‍ക്കും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

read also: ഖത്തറില്‍ ചതിയില്‍പ്പെട്ട് ജയിലിലായത് നിരവധി മലയാളി യുവാക്കള്‍ : ജയിലിലായതിനെ കുറിച്ച് കണ്ണീരില്‍ കുതിര്‍ന്ന് ഒരു അമ്മയുടെ വെളിപ്പെടുത്തല്‍

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ മരുന്നുകള്‍ ഖത്തറില്‍ വില്‍ക്കാനാവില്ല. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം ംരുന്ന് സ്റ്റോക്ക് ഇരിക്കുന്നവര്‍ക്ക് ഡീലര്‍മാരെ തിരികെ ഏല്‍പ്പിക്കണമെന്നും വകുപ്പിന്റെ ഇന്‍സ്പെക്ടര്‍മാര്‍ ഓരോ ഫാര്‍മസിയിലും ഉത്തരവ് പാലിക്കുന്നുണ്ടോയെന്നും പരിശോധനകള്‍ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഉപരോധ രാജ്യങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ഷെല്‍ഫുകളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മരുന്നുകള്‍ക്കും വിലക്ക് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button