KeralaLatest News

അപ്പനെയും മോനേയും തോൽപ്പിക്കാൻ കോൺഗ്രസുകാർക്ക് ആർജ്ജവമുണ്ടോ? എങ്കിൽ ഉ.കു.മാ സംഘത്തിന്റെ കളി തീരും : എംഎ നിഷാദ്

കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അപ്പനെയും മോനേയും,വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്. അതിനുളള ചങ്കൂറ്റം ഉണ്ടോ കോൺഗ്രസ്സ്കാരാ എന്ന നൗഷാദ് ചോദിക്കുന്നു. ചങ്കൂറ്റമുണ്ടെങ്കില്‍ അത് ചെയ്തുകാണിക്കുക അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്. ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്‌,അര്‍മ്മാദിക്കുന്ന നേതാക്കമാരുടെ അഹന്ത…

ഉ.കു.മാ (ഉമ്മന്‍,കുഞ്ഞാലി.മാണീ) സംഘത്തിന്റ്‌റെ എല്ലാ കളികളും അതോടെ സ്വാഹയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിഷാദ് പറയുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് നൗഷാദിന്റെ വിമർശനം;

പോസ്റ്റ് കാണാം: ‘അപ്പനെയും മോനേയും,വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്…അതിനുളള ചന്കൂറ്റം ഉണ്ടോ കോൺഗ്രസ്സ്കാരാ ?
ഉണ്ടെന്കിൽ അതാണ് ചെയ്യേണ്ടത്..അല്ലാതെ മുഖപുസ്തകത്തിൽ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്..ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്,അർമ്മാദിക്കുന്ന നേതാക്ക്മാരുടെ അഹന്ത…ഉ.കു.മാ (ഉമ്മന്‍,കുഞ്ഞാലി.മാണീ)സംഘത്തിന്റ്റെ എല്ലാ കളികളും അതോടെ സ്വാഹ…

പൗഡർ കുട്ടപ്പനും,കുര്യാപ്പിയും,മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്ന സത്യം ഊത്തന്മാർക്ക് മനസ്സിലായിട്ടുണ്ടോ..ആവോ.
മുസ്ളീം ‘ലീക്ക്’ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിലും,നിങ്ങൾ കോൺഗ്രസ്സ്കാർ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റ്റെ ഒരു ഇത്…
ശ്രദ്ധിക്കുക: ..കാലു വാരാൻ കോൺഗ്രസ്സ് കുഞ്ഞുങ്ങൾക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന,ഒരു പഴയ യു ഡി എഫ് നിയമസഭാ സ്ഥാനാർത്ഥിയുടെ സാക്ഷ്യം…ഒപ്പ്..’

shortlink

Related Articles

Post Your Comments

Related Articles


Back to top button