ജാംനഗര്‍ : ഇന്ത്യന്‍ വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ദൈനംദിന പരിശീലനത്തിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തില്‍ നിന്ന് പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
ഗുജറാത്തിലെ വ്യോമസേന കേന്ദ്രമായ ജാംനഗറിലാണ് സംഭവം. ഉടന്‍ പൈലറ്റ് വിമാനത്തില്‍ നിന്ന് സുരക്ഷാ സംവിധാനമുപയോഗിച്ച് പുറത്തേക്ക് ചാടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വക്താവ് അറിയിച്ചു. മൂന്ന് ദിവസം മുന്‍പ് എയര്‍ഫോഴ്‌സിന്റെ മറ്റൊരു ജഗ്വാര്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചിരുന്നു.
Post Your Comments