രാജസ്ഥാൻ: 6 വയസിൽ വിവാഹിതയായ പെൺകുട്ടി 18ാം വയസിൽ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്തി. നടന്നത് ബാലവിവാഹമാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹം ഇല്ലെന്നും പെൺകുട്ടി കോടതിയിൽ അറിയിച്ചു. 2006ലാണ് പിന്റു ദേവി വിവാഹിതയായത്. ആറു വയസു മാത്രം പ്രായമുണ്ടായിരുന്നു പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നു. 12 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണ് പെൺകുട്ടി വിവാഹമോചനം ആവശ്യപ്പെട്ട് കോടാതിയെ സമീപിച്ചിരിക്കുന്നത്.
also read: കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി
നടന്നത് ബാലവിവാഹം മാത്രമാണെന്നാണ് പെൺകുട്ടിയുടെ പ്രധാന വാദം.ഭതൃവീട്ടിൽ നിന്ന് പെൺകുട്ടി നിരന്തര പീഡനങ്ങൾക്കും ഭീഷണികൾക്കും ഇരയായിരുന്നു. ഒരു എൻജിഒയുടെ സഹായത്തോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ ക്രിമിനൽ ചുറ്റുപാടുള്ളവരാണെന്നതും കോടതി നിരീക്ഷിച്ചു. ഇവർക്ക് കോടതി നോടീസ് അയച്ചിട്ടുണ്ട്.
Post Your Comments