മുംബൈ: ആപ്പ് സ്റ്റോറുകളില്‍ നിന്ന് പിന്‍വലിച്ച ബാബ രാംദേവിന്റെ കിംഭോ ആപ്പ് തിരിച്ചെത്തുന്നു. സുരക്ഷാ വീഴ്ചകളെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിച്ചത്. ബാബ രാംദേവിന്റെ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ ബാലകൃഷ്ണയാണ് ആപ്പ് തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. വാട്‌സ്‌ആപ്പിനെ തങ്ങള്‍ അംഗീകരിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഡെവലപര്‍മാരുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയാണ് കിംഭോ ആപ്പ് ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു. മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും കിംഭോ ആപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്ഗധര്‍ ആപ്പിന്റെ സുരക്ഷാപരിശോധനകള്‍ നടത്തിയതിനു ശേഷം വീണ്ടും പുറത്തിറക്കുമെന്ന് ബാലകൃഷ്ണ അറിയിച്ചു.
Post Your Comments