ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജന്‍ഔഷധി സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിച്ച് വലിയൊരു മാറ്റത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ നാപ്കിനുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി.
ദിനംപ്രതി നാപ്കിനുകളുടെ വില കമ്പനികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായാണ് വില കുതിച്ചുയരുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപയ്ക്ക് നാപ്കിനുകള്‍ വിപണിയില്‍ ഇറക്കിയത്. അന്തരീക്ഷ വായുവുമായി സമ്പര്‍ഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ നശിക്കുന്നതിനാല്‍ ജന്‍ഔഷധി നാപ്കിനുകള്‍ പരിസ്ഥിതി സൗഹൃദവുമാണ്.
പെര്‍ പാഡിന് വെറും രണ്ടര രൂപയാണ് വില. ഇനി 50 രൂപ വിലവരുന്ന പാഡുകള്‍ തന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നവര്‍ സമീപമുള്ള അല്ലെങ്കില്‍ പരിചയത്തിലുള്ള ഇപ്പോഴും പഴന്തുണി ഉപയോഗിച്ച് ആ ദിവസങ്ങള്‍ തള്ളി നീക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ വിവരം കൈമാറാം.
മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വന്‍വിവാദമായ ഒന്നായിരുന്നു നാപ്കിനുകള്‍ക്ക് വില ഉയര്‍ന്നത്. സാനിറ്ററി നാപ്കിന് 12% നികുതി ഏര്‍പ്പെടുത്തി എന്ന് പറഞ്ഞ് വന്‍ പ്രതിക്ഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ അരങ്ങേറിയത്. ജിഎസ്ടിക്ക് മുമ്പ് 13 ശതമാനത്തിന് മുകളില്‍ ആയിരുന്നത്രെ നികുതിയെന്നും വിവരമുണ്ട്. ഇത് മറച്ച് വെച്ചായിരുന്നു പ്രതിഷേധം. ഇപ്പോള്‍ വെറും തുച്ഛമായ വിലയിലാണ് മോദി സര്‍ക്കാര്‍ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.
താജ്മഹല്‍, ഖുതുബ് മീനാര്‍ എന്നിവ ഇന്നയിന്ന ഭരണാധികാരികള്‍ പണിതു. മോദി പണിതത് ശൗചാലയം എന്നൊരു പോസ്റ്റ് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി നമ്മുടെ രാജ്യത്ത് പണിയേണ്ടത് ആരാധനാലയങ്ങളല്ല ശൗചാലയങ്ങള്‍ ആണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പിന്നീടും പറഞ്ഞ മോദിക്ക് ഈ ട്രോള്‍ അപമാനിക്കല്‍ ആയിത്തോന്നാന്‍ വഴിയില്ല.
60 കോടിയിലധികം ജനങ്ങള്‍, രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ പകുതിയിലധികം ജനങ്ങള്‍ തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള രാജ്യത്ത് സ്വച്ച്ഭാരത് എന്ന് പറഞ്ഞ് ഇറങ്ങുമ്പോള്‍ ആദ്യം വേണ്ടത് ശൗചാലയങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞ മോദിക്ക് അതൊരു അപമാനമാവില്ല. അതിനൊരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ സൃഷ്ടിച്ച് പുരോഗതി ഡാഷ് ബോര്‍ഡില്‍ കൃത്യമായ ഇടവേളകളില്‍ ജനത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന ഭരണാധികാരിക്ക് അതൊരു അപ്പ്രീസിയേഷനായേ തോന്നൂ.
നേരത്തെ മോദി സര്‍ക്കാരിനെ സംബന്ധിച്ച് കേരളത്തില്‍ നിന്നും മറ്റൊരു പോസിറ്റീവ് വാര്‍ത്തയും എത്തിയിരുന്നു. കേരളത്തിലെ ഇടമലക്കുടി എന്ന ആദിവാസി ഊരില്‍ ആദ്യമായി പാചകവാതകവും അനുബന്ധ സാമഗ്രികളും എത്തിയ വാര്‍ത്തയായിരുന്നു അത്. മോദി സര്‍ക്കാരിന്റെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനഎന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. അതിന് തൊട്ട് മുന്‍പ് ആദ്യമായി അവിടെ വൈദ്യുതി എത്തി. രാജ്യത്തെ 100% ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാരിന്റെ ദീനദയാല്‍ ഗ്രാമ ജ്യോതി യോജനയിലൂടെയായിരുന്നു.
അപ്പോള്‍ പറഞ്ഞ് വന്നത്, ശൗചാലയം പണിതും, ആര്‍ക്കും വേണ്ടാത്ത ആദിവാസികള്‍ക്ക് ഗാസ് കണക്ഷനും വൈദ്യുതിയും എത്തിച്ചും, രാജ്യത്തെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളിലെ പാവപ്പെട്ടവരുടെ ശുചിത്വത്തിനും ആരോഗ്യത്തിനുമായി അവര്‍ക്ക് കൊക്കിലൊതുങ്ങുന്ന സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കിയും മോദി സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ അച്ഛേ ദിന്‍ എത്തിക്കുന്നത്.
Post Your Comments