
ബംഗ്ലാദേശിന്റെ പുതിയ കോച്ചായി സ്റ്റീവ് റോഡ്സിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഉത്തരവ് പുറത്തുവിട്ടത്. 2020 ലോക ടി20യുടെ അവസാനം വരെ റോഡ്സ് ബംഗ്ലാദേശിന്റെ കോച്ചായി തുടരുമെന്നാണ് കരാര്‍.
ഒക്ടോബര്‍ 2017ല്‍ ചന്ദിക ഹതുരുസിംഗേ അപ്രതീക്ഷിതമായി കോച്ചിംഗ് പദവി ഒഴിഞ്ഞ ശേഷം എട്ട് മാസങ്ങളോളം കോച്ചില്ലാതെയാണ് ബംഗ്ലാദേശ് മത്സരങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന് കോച്ചിന്റെ അഭാവമാണ് ബംഗ്ലാദേശിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കോച്ചിനെ നിയമിച്ചത്.
Post Your Comments