തൃശൂര്‍: പുതിയ സിനിമകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പുറത്തിറക്കാതിരിക്കാന്‍ നിര്‍മാതാക്കളില്‍ നിന്ന് പണം തട്ടൽ സജീവം. മാഫിയ സംഘം നിര്‍മാതാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം. സിനിമകള്‍ റിലീസായാല്‍ ഉടന്‍തന്നെ അവ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രീ പോസ്റ്റുകള്‍ ഉണ്ടാക്കി നിര്‍മാതാക്കളെ സമീപിക്കുന്നതാണ് ഇത്തരം സംഘത്തിന്റെ രീതി. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ വരാതിരിക്കാനായി, പൈറസി തടയാനെന്ന പേരില്‍ ഒരു മാസത്തേക്ക് അറുപതിനായിരം മുതല്‍ ഒരു ലക്ഷം രൂപയാണ് ഈ സംഘങ്ങള്‍ വാങ്ങുന്നത്.
also read: സിനിമാ തീയറ്ററിലെ ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമം; യുവാവ് പിടിയിൽ
പല നിർമ്മാതാക്കളും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പല നിര്‍മാതാക്കളുമായും ഇത്തരത്തില്‍ പണം വാങ്ങി കരാറുണ്ടാക്കിയ ആളെ കഴിഞ്ഞദിവസം ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തപ്പോഴാണ് സിനിമാരംഗത്തെ തകര്‍ക്കുന്ന പുതിയ മാഫിയയുടെ പ്രവര്‍ത്തനം പുറത്തറിഞ്ഞത്. പുതുതായി കടന്നുവരുന്ന നിര്മാതാക്കളെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments