തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീതിയിൽ. മഴക്കാലം വന്നത്തോടെ ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്. കോഴിക്കോട് അനേകം പേരുടെ ജീവനെടുത്ത നിപ്പയിൽ നിന്ന് സംസ്ഥാനം മുക്തി നേടുന്നതിന് മുൻപ് വീണ്ടും പകർച്ച പനികൾ പടർന്നു പിടിക്കുന്നത്.
ദിവസം ശരാശരി മുപ്പതിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാസര്‍കോട് ജില്ലയാണ് ഡെങ്കിഭീഷണിയില്‍ മുന്നില്‍. ജൂണില്‍മാത്രം അറുപതിലധികം പേര്‍ ചികിത്സതേടി. മിക്ക ജില്ലകളിലും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മലേറിയയും തലപൊക്കിയിട്ടുണ്ട്. മേയില്‍മാത്രം 436 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി.
also read:നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ച സാബിത്തിന്റെ വീട്ടിലെ മുയല്‍ ചത്തു; പുതിയ ആശങ്ക ഇങ്ങനെ
നിപ്പയ്ക്ക് പുറകെ കരിമ്പനിയും ജീവന് ഭീഷണിയാകുകയാണ്. കുളത്തൂപ്പുഴ വില്ലുമര സ്വദേശിക്ക് കരിമ്പനി(കാലാ അസര്‍) സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചികിത്സയും മരുന്നുമുള്ളതിനാല്‍ കരിമ്പനിഭീതി വേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
Post Your Comments