കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ പത്ത് വരെ ശക്തമായ മഴ തുടരും 11ന് അതി ശക്തമായ മഴ ലഭിക്കും. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്നും സംസ്ഥാന അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രം അറിയിച്ചു.
read also: ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
കേന്ദ്ര ജല കമ്മീഷനും വെള്ളപ്പൊക്ക മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുവാന് സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments