ദൃഷ്ടിദോഷം അല്ലെങ്കില്‍ കണ്ണേറ് പലപ്പോഴും നമ്മള് കേട്ടിട്ടുണ്ട്. ഒരു വസ്തു അത് വീടോ നല്ലത് എന്ത് ആയാലും മറ്റൊരാള്‍ കണ്ടാല്‍ കണ്ണ് വയ്ക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പുതിയ വീട് വയ്ക്കുമ്പോള്‍ അതിനു കണ്ണേറ് തട്ടാതിരിക്കാന്‍ കോലങ്ങള്‍ , കള്ളിമുൾച്ചെടി ,കുമ്പളങ്ങ എന്നിവയെല്ലാം കെട്ടി തൂക്കുന്നത് നമ്മള് കാണാറുണ്ട്.
കണ്ണേറ് തട്ടിയാല്‍ വീട് പണി മുടങ്ങിപ്പോകുമെന്നും ഭംഗി കുറയുമെന്നെല്ലാം ആളുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പഴയതും പുതിയതുമായ എല്ലാ വ്യക്തികളും കണ്ണേറ് തട്ടാതിരിക്കാൻ കലാകാലങ്ങളായി തുടർന്നുപോരുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കള്ളിമുള്ള്, കുമ്പളങ്ങ, ആള് രൂപങ്ങള്‍ എന്നിവ പിന്തുടരുന്നു. എന്നാല്‍ അവയ്ക്കൊപ്പം പ്രാധാന്യം നല്കാവുന്ന ഒന്നാണ് വാഴ.
എല്ലാ വീടുകളിലും അല്ലെങ്കില്‍ പറമ്പുകളിലും വാഴ സാധാരണമാണ്. പുതിയതായി പണിത വീടിനേൽക്കുന്ന ദൃഷ്ടിദോഷത്തെ ചെറുക്കാൻ വാഴയ്ക്കാകും. പണിതുകൊണ്ടിരിക്കുന്ന വീടിനുമുന്നിൽ വാഴ നട്ടു വളർത്തിയാൽ കണ്ണേറ് ദോഷങ്ങളെ ഒരു പരിധിവരെ തടയാനാകും.വളരെവേഗത്തിൽ വളർന്ന് കായ്ഫലം നല്കുന്ന സസ്യമാണ് വാഴ .അതുപോലെ വളരെവേഗത്തിൽ വീടിനുമേലുള്ള ദൃഷ്ടിദോഷവും നീങ്ങുമെന്നാണ് വിശ്വാസം
Post Your Comments