ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ അപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) ആണ് മരിച്ചത്.
കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടയ്ക്കല്‍ പള്ളിയിലേക്ക്, ദിവ്യബലി അര്‍പ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു.
Also Read : ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദികന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂര്‍ മരിയപുരം സെന്റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Post Your Comments