തൊടുപുഴ: വിവാഹവസ്ത്രം എടുക്കാന്‍ കടയിലെത്തിയ യുവതിയെ കൊണ്ടുപോകാൻ കാമുകന്റെ ശ്രമം ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചു. പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം സഹോദരനും പ്രതിശ്രുതവരനും തടഞ്ഞതോടെ കാമുകനോടൊപ്പമെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവം കൈവിട്ടതോടെ തൊടുപുഴ പോലീസെത്തി യുവതിയെയും ഗുജറാത്തില്‍ എന്‍ജിനീയറായ കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു.
also read: വിവാഹത്തലേന്ന് വീട്ടിൽ പോത്തിനെ കശാപ്പ് ചെയ്തു; വധുവിന്റെ പിതാവിനെതിരെ കേസ്
ഉടുമ്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുൻപ് പാലക്കുഴ സ്വദേശി ഗള്‍ഫില്‍ പോയി. ഇൗ സമയം ബെംഗളൂരുവില്‍ ജോലിക്കെത്തിയ പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബെംഗളൂരുവിലേക്ക് തിരികെവന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയവും നടന്നു.
വിവരം യുവതിയില്‍നിന്ന് അറിഞ്ഞ കാമുകന് ബുധനാഴ്ച നാട്ടിൽ എത്തുകയും വിവാഹവസ്ത്രം എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടാക്കിയതിന് ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവതിയെ പോലീസ് തൊടുപുഴ മൈലക്കൊമ്ബിലെ ഷെല്‍ട്ടര്‍ ഹോമിലാക്കി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയോ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയോ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments