ആലുവ: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയായ ബോംബ് ഇസ്മയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. പോലീസിന്റെ ആക്രമണത്തിനിരയായ ഉസ്മാന്‍ തന്റെ ബന്ധുവായതിനാലാണ് പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മദനിയെ ജയിലില്‍ സന്ദര്‍ശിച്ചവര്‍, മദനിയുമായി വേദി പങ്കിട്ടവർ ഒക്കെ താൻ തന്റെ ബന്ധുവിനുവേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് തന്നെ കുറ്റവാളിയാക്കുകയാണെന്നും ഇസ്മയില്‍ പറയുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീറിനൊപ്പം പ്രതിയാണ് ഇസ്മയില്‍. ഈ കേസ് കോടതിയിലാണുള്ളത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മദനിയോടൊപ്പം വേദി പങ്കിടുകയും പിന്നീട് മദനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ എടത്തല പോലീസ് തന്റെ കൈയ്യില്‍നിന്ന് കൈക്കൂലി വാങ്ങുന്നവരാണെന്നും ഇസ്മയില്‍ ആരോപിച്ചു.
ഒരാഴ്ച മുന്‍പു പോലും തന്റെ കൈയ്യില്‍നിന്ന് ഡിവൈഎസ്പി പതിനായിരം രൂപ കൈക്കൂലി വാങ്ങി. പോലീസ് സ്‌റ്റേഷനിലെ നാല് ഫാനുകള്‍ താന്‍ വാങ്ങി നല്‍കിയതാണെന്നും ഇസ്മയില്‍ പറഞ്ഞു. ഉസ്മാനെ മര്‍ദിച്ചതിന് നടപടി നേരിട്ട സിപിഒ ജലീലിനും കൈക്കൂലി നല്‍കിയിരുന്നെന്നും ഇസ്മയില്‍ ആരോപിച്ചു.
Post Your Comments