മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ഇന്ത്യന്‍ ടീമിലേയ്ക്ക്. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് ഇടം കൈയന്‍ പേസ്ബൗളറായ അര്‍ജുന്‍ ഇടം പിടിച്ചിരിക്കുന്നത്. ചതുര്‍ദിന മത്സരത്തിനുള്ള ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈ അണ്ടര്‍-19 ടീമില്‍ ഇടം പിടിച്ച അര്‍ജുന്‍ ടൂര്‍ണ്ണമെന്റില്‍ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
Read Also: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ഷാഫി പറമ്പില്‍
ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക. ഏകദിനത്തില്‍ യുപി താരം ആര്യന്‍ ജുയലാണ് നായകന്‍.
Post Your Comments