പൂനെ•കഴിഞ്ഞദിവസം അറസ്റ്റിലായ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായി. റോണ വിത്സണ്‍ എന്ന മലയാളി അടക്കമുള്ള കുറ്റവാളികള്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരായത്. പോലീസ് ഇവരെ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഭാഗം അഭിഭാഷകൻ ആളൂർ ശക്തമായി എതിർത്തു. ഒടുവില്‍ കോടതി ഇവരെ ആറുദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞദിവസമാണ് നിരോധിത സി.പി.ഐ-മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്ന അഞ്ച് പേരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയായ റോണ വിത്സണ്‍, ദളിത് ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ സുധീര്‍ ധാവലെ, നാഗ്പൂരില്‍ അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂരിലെ ആക്ടിവിസ്റ്റായ ഷോമ സേന, മുന്‍ പ്രധാനമന്ത്രി റൂറല്‍ ഡെവലപ്മെന്റ് ഫെലോയായ മഹേഷ് റൌട്ട് എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments