India

കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി

ഹരിയാന: കൂട്ട ബലാത്സംഗത്തിന് ശേഷം പതിനഞ്ചുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി. പ്രതികളിൽ ഒരാളായ കൗമാരക്കാരനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ അപകടനില തരണം ചെയ്‌തെന്നും മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന ഡിഎസ്പി ഗുര്‍ദയാല്‍ സിങ് പറഞ്ഞു.

ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ ഭട്ടുകലന്‍ ബ്ലോക്കിലെ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടികൊണ്ടുപോയ ശേഷം മൂന്നുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിഷം നൽകി പെൺകുട്ടിയെ തിരികെ സ്വന്തം വീട്ടിൽ കൊണ്ടുകിടത്തുകയും ചെയ്തു.

അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ വീട്ടുകാർ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ സുഖമില്ലാത്തതിനാല്‍ പെണ്‍കുട്ടിക്കു മരുന്ന് നല്‍കിയിരുന്നുവെന്ന് പ്രതികള്‍ രക്ഷിതാക്കളോടു പറഞ്ഞതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കൊലക്കുറ്റവും പോക്‌സോ വകുപ്പുകളുമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button