Health & Fitness

യോഗ ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

യോഗ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടക്കാറില്ല. യോഗ ചെയ്യാൻ താത്പര്യമുള്ളവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് മനസിലാക്കിയിരിക്കണം. സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികമാണ്. ഓരോ ദിവസം കഴിയുമ്പോഴും വേദന കുറയും. കൂടാതെ ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യാവുന്നതുമാണ്. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങളും ഇതിനോടൊപ്പം ചെയ്യാം. ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാസനങ്ങളില്‍ വളെര പ്രധാനപ്പെട്ടതാണ്.

എല്ലാ ദിവസവും ഒരേ സമയം തന്നെ യോഗ ചെയ്യാനായി തിരഞ്ഞെടുക്കണം. യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്. ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. കഴിവതും തറയിൽ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാൻ. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യരുത്. യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള താൽപര്യം വർധിപ്പിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button