Latest NewsGulf

യു.എ.ഇ മധ്യാഹ്ന ഇടവേള സമയം പ്രഖ്യാപിച്ചു

ദുബായ്•തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ഓഫീസിന് പുറത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ വെയിലില്‍ പനിയെടെടുക്കുന്നത് തടഞ്ഞുകൊണ്ട് യു.എ.ഇ വേനല്‍ക്കാല മധ്യാഹ്ന ഇടവേള സമയം പ്രഖ്യാപിച്ചു.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ, ഉച്ചയ്ക്ക് 12:30 മുതല്‍ 3 മണിവരെയാണ് ഇടവേള സമയം.

ഈ കാലയളവില്‍ പ്രവൃത്തിസമയം- ആകെ എട്ടുമണിക്കൂര്‍- രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളായി വിഭജിച്ച് ക്രമീകരിക്കണമെന്നും യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രി നാസര്‍ ബിന്‍ അല്‍താനി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ നേരം ജോലി ചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കണം. സാധാരണ ജോലി സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിയ്ക്ക് സാധാരണ ജോലി സമയത്തിന് തുല്യമായ വേതനത്തിനൊപ്പം യഥാര്‍ത്ഥ വേതനത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത ഇന്‍ക്രിമെന്റും നല്‍കണമെന്നാണ് യു.എ.ഇ ഫെഡറല്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

രാത്രി 9 മണിക്കും പുലര്‍ച്ചെ 4 മണിക്കും ഇടയിലാണ് ജോലിയെങ്കില്‍ യഥാര്‍ത്ഥ വേതനത്തോടൊപ്പം യഥാര്‍ത്ഥ വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാതെയുള്ള തുകയും നല്‍കണം.

ജോലി സമയപട്ടിക ജോലിസ്ഥലത്ത് അറബിക്കിലും തൊഴിലാളിയുടെ ഭാഷയിലും പ്രദര്‍ശിപ്പിക്കണം. മധ്യാഹ്ന ഇടവേള സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ തണലിടങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ ഉണ്ടാകും. ഈ സമയത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് കണ്ടാല്‍ 5,000 ഒരാള്‍ക്ക് ദിര്‍ഹം വീതം പിഴ ലഭിക്കും. നിരവധി ജോലിക്കാര്‍ ഇത്തരത്തില്‍ പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ പിഴത്തുക 50,000 ദിര്‍ഹം വരെയാകും.

തൊഴിലുടമകള്‍ ഈ കാലയളവില്‍ തൊഴിലാലികള്‍ക്ക് തണുത്ത വെള്ളവും ഉന്മേഷ ദായനികളായ പാനീയങ്ങളും നല്‍കണമെന്നും ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button