തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എടപ്പാളിലെ തിയേറ്ററില്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചതിനാണ് മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്‍കിയത്.
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന് ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം.
Post Your Comments