കോട്ടയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്‌നയെ എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളില്‍ തെരച്ചില്‍ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ജസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥികളും തെരച്ചില്‍ നടത്തും.
Also Read : ജസ്‌ന തിരോധാനം : ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും. മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്‌ന.
ജസ്നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നുവെന്നും അതിനു പിന്നാലെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്ത് പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ജസ്നയാണോ എന്ന് സംശയമുയര്‍ന്നെങ്കിലും പിന്നീട് അത് പൊക്കിഷ എന്ന് തമിഴ്‌നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
Post Your Comments