മണില: ഒരു പ്രസിഡന്റിന്റെ ഒരു ചുംബനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. പൊതുവേദിയില്‍ ഒരു യുവതിയുടെ ചുണ്ടില്‍ ചുംബിച്ച് ഫിലിപ്പിയന്‍ പ്രസിഡന്റ് റൊഡ്രിഗൊ ഡുട്രെറ്റാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
read also: വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറൽ; അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
തിങ്കളാഴ്ചയാണ് സംഭവം. സംഭവം ഫെമിനിസ്റ്റുകളം ചൊടിപ്പിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ അല്ലാത്ത ചുംബനം തമാശ എന്നാണ് ഫിലിപ്പിയനുകളുടെ നയം. ഇത് തന്നെയാണ് പ്രസിഡന്റും ചെയ്തതെന്നാണ് ചിലരുടെ അഭിപ്രായം.
അതേസമയം 73കാരനായ അദ്ദേഹം സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തതെന്ന് വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന ഒരു ചടങ്ങിലാണ് സംഭവം. പുസ്തക പ്രകാശനത്തിന് ഓഡിയന്‍സില്‍ നിന്നും എത്തിയ യുവതിയെ അദ്ദേഹം ചുംബിക്കുകയായിരുന്നു. ഓഡിയന്‍സില്‍ നിന്നും ഒരാളെ അദ്ദേഹം തന്നെയാണ് ക്ഷണിച്ചത്.
അതേസമയം താന്‍ വിവാഹിതയാണെന്നും പ്രസിഡന്റിനെ കണ്ടപ്പോഴുള്ള എക്‌സൈറ്റ്‌മെന്റില്‍ ചുംബിച്ചതാണെന്നും യുവതി പറഞ്ഞു. ആയിരക്കണക്കിന് ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ഇത്. സ്ത്രീകള്‍ക്ക് വിലകൊടുക്കാതുള്ള പ്രവൃത്തികള്‍ക്ക് നേരത്തെയും വിവാദത്തില്‍ പെട്ടിട്ടുള്ളയാളാണ് അദ്ദേഹം.
Post Your Comments