Gulf

ഈ രാജ്യത്ത് ബുര്‍ഖ ധരിച്ചാല്‍ 5000 ദിർഹം പിഴ

ഈ രാജ്യത്ത് ബുര്‍ഖ ധരിച്ചാല്‍ ഇനി 5000 ദിർഹം പിഴ. “നിഖാബ്, ബുർഖ, തൊപ്പികൾ, മുഖംമൂടികൾ അല്ലെങ്കിൽ വ്യാജ താടികൾ എന്നിവ ധരിക്കുന്നതിനെതിരെ നിയമം നടപ്പാക്കാനൊരുങ്ങി ഡെന്മാർക്ക്. കോപന്‍ഹേഗനിലെ യു.എ.ഇ എംബസി ഈ തീരുമാനത്തെ തങ്ങളുടെ പൗരന്മാരെ അറിയിച്ചു.

നിയമം ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ആദ്യ മൂന്നു പ്രാവശ്യം 1000 ദിർഹം വീതം പിഴയും നാലാമത്തെ പ്രാവശ്യം 10,000 ദിർഹം പിഴയും നല്‍കും. മുകളിൽ പറഞ്ഞ വിവരങ്ങൾ പ്രകാരം, ആഗസ്ത് ഒന്നു മുതൽ രാജ്യം സന്ദർശിക്കുന്നവര്‍ ഈ നിയമം അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button