India

വിമാനത്തിനുള്ളില്‍ വെച്ച് ഹൃദയാഘാതം, ഉറച്ച മരണത്തില്‍ നിന്ന് യാത്രക്കാരന്‍ തിരികെ എത്തിയത് ഇങ്ങനെ

മുംബൈ: പറക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ വെച്ച് ഹൃദായാഘാതം ഉണ്ടായി മരണം ഉറപ്പിച്ച യാത്രക്കാരന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തി. വിമാനത്തിന്റെ ക്രൂമെമ്പേഴ്‌സിന്റെ സമയോചിത ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയ്ക്ക് തിരിച്ച ജെറ്റ് എയര്‍വേയ്‌സ് 9ഡബ്ല്യു625 വിമാനത്തിലാണ് സംഭവം.

read also: പൈലറ്റ് വിമാനമിറക്കിയത് തിരക്കേറിയ റോഡിൽ, പിന്നീട് സംഭവിച്ചതിങ്ങനെ; വിഡിയോ കാണാം

മുംബൈയില്‍ നിന്നും മെയ് 22നായിരുന്നു സംഭവം ഉണ്ടായത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് ചെംകോ ഗ്രൂപ്പ് ചെയര്‍മാന്‍ റാം സരൗഗിക്ക് കലശലായ ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് എയര്‍ലൈന്‍സ് ക്രൂമെമ്പേഴ്‌സ് വേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. പിന്നീട് വിമാനം ദിശമാറ്റി തിരികെ മുംബൈയിലേക്ക് തന്നെ തിരിച്ച് വിട്ടു.

മുംബൈ വിമാനത്താവളത്തില്‍ വിമാനം തിരികെ ഇറങ്ങിയപ്പോള്‍ ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ചികിത്സ നല്‍കി. വിമാനം ഇറങ്ങി ഉടന്‍ തന്നെ ഡോക്ടര്‍ എത്തി ചികിത്സ നല്‍കി. എയര്‍ക്രാഫ്റ്റിലെ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button