കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ദുബായിൽ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. കളനാട് സ്വദേശിയായ കെ.കെ ആസിഫ് (34)ആണ് മരിച്ചത്.കുടുംബ സമേതം ദുബായിലായിരുന്ന ആസിഫ് ആസിഫ് ചികിത്സക്കിടെ അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു. പിന്നീട് അസുഖം കൂടിയതിനെ തുടർന്ന് ഒരു വർഷം മുൻപാണ് നാട്ടിൽ എത്തിയത്.
Read Also: സ്വദേശിവത്കരണം ശക്തമാകുന്നു, ഈ രാജ്യം തൊഴില്‍ നല്‍കിയത് 31000 ആളുകള്‍ക്ക്
ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കെ.കെ അബ്ദുല്‍ ഖാദര്‍- താഹിറ ദമ്പതികളുടെ മകനാണ് ആസിഫ്. ഭാര്യ: മെഹ്ജബിന്‍. ജിസാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹാഷിം (ഗള്‍ഫ്), നസീമ, ഹസീന.
Post Your Comments