Latest NewsNewsGulfCrime

ദുബായ് മാളില്‍ വച്ച് യുവാവിനെ തീപിടിച്ചു: സത്യാവസ്ഥ ഇത്

ദുബായ്:യുവാവിന്‌റെ പോക്കറ്റിലിരുന്ന ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നു, മാളിലെ ജിവനക്കാരും മറ്റ് ആളുകളും ചേര്‍ന്ന് യുവാവിന്‌റെ ദേഹത്തെ തീ അണയ്ക്കാന്‍ നോക്കുന്നു. അടുത്തിടെ ഇന്‌റര്‍നെറ്റില്‍ പ്രചരിച്ച 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. എന്നാല്‍ ദുബായ് പൊലീസ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അടുത്തിടെ വെളിപ്പെടുത്തി.

ദുബായില്‍ ഒരു സ്ഥലത്തും ഇത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും അത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ മൂന്നു വര്‍ഷം കഠിന തടവും 2,50,000 ദിര്‍ഹം പിഴയും ഈടാക്കുമെന്ന് ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button