KeralaLatest News

ജോസഫ് വാഴക്കനു ഭ്രാന്തു പിടിച്ചു-കെ.പി.സി.സി സെക്രട്ടറി

തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ വർധിച്ചുവരുന്ന ജനപ്രീതിയിൽ ജോസഫ് വാഴക്കനു ഭ്രാന്തു പിടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പ്രവീണ്‍ കുമാര്‍. കെ.മുരളീധരനെ പരിഹസിച്ചു രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന വാഴക്കൻറെ ശ്രമം സ്വയം അപഹാസ്യനായിത്തീരും.എന്തർഹതയാണ് കെ.മുരളീധരനെ വിമർശിക്കാൻ വാഴക്കനുള്ളത്.കേരള രാഷ്ട്രീയത്തിൽ മുരളീധരന്റെയും വാഴക്കൻറെയും സ്ഥാനം താരതമ്യം ചെയ്യാൻ പോലും സാധിക്കില്ലെന്നും പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛനോട് പിണങ്ങിയതിനെ കുറിച്ച് അഭിപ്രായ പ്രകടനംനടത്തിയത് കണ്ടു. ഒരു കാര്യം വാഴക്കനെ ഓർമിപ്പിക്കുന്നു.സ്നേഹമുള്ള അച്ഛനും മകനും തമ്മിൽ ഇണങ്ങും, പിണങ്ങും അതിനു അച്ഛന് മകനെയും മകന് അച്ഛനെയും അറിയണം അതറിയാത്തവർക്കു ഇതെല്ലം അത്ഭുതമായി തോന്നിയേക്കാമെന്നും പ്രവീണ്‍ പറഞ്ഞു.

ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരന്‍.സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ. തന്‍റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന്‍റെ ബൂത്തുകളിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രവീണ്‍ കുമാറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button