ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്ന ഒന്നാണ് യോഗ. ദിവസവും യോഗ പരിശീലിക്കുന്നതിലൂടെ മാനസികമായ പിരിമുറുക്കങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് പഠനങ്ങള്‍. യോഗയുടെ ഗുണങ്ങള്‍ അറിയാം.
* ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു
* ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.
* സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു.
* യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല
* ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല
* ക്ഷീണം തോന്നാതിരിക്കുന്നു
* ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു.
* ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു
* ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു.
* എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല
* ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു
* വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത്
* യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു
* യോഗാഭ്യാസത്തിന് പണചിലവ് വരുന്നില്ല
* ആത്മീയ ഉണര്‍വ്വ് ലഭിക്കുന്നു
* സ്ത്രീപുരുഷന്‍ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം.
Post Your Comments