Latest NewsKerala

നിപ്പാ വൈറസ്; അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ അനുമതി ലഭിച്ചു. വിഷയത്തിന്‍റെ ഗൗരവമുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. പന്ത്രണ്ടര മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് സഭയില്‍ നോട്ടീസ് അവതരിപ്പിച്ചത്.

നിലവില്‍ പുതുതായി ആര്‍ക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്നും നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞിരുന്നു. നിരീക്ഷണം ജൂണ്‍ 30 വരെ തുടരുമെന്നും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടമെന്നും മന്ത്രി വ്യക്തമാക്കി.

Also Read : നിയമസഭയില്‍ ബോംബ്​ ​വെച്ചിട്ടുണ്ടെന്ന്​ സന്ദേശം : ഒരാള്‍ അറസ്​റ്റില്‍

അതേസമയം കേരള നിയമസഭയില്‍ രണ്ടാ ദിവസവും ബഹളമുണ്ടായി. ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ന് ബഹളമുണ്ടായത്. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button