മലപ്പുറം: മലപ്പുറത്തെ തിയറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്ക് സ്റ്റേഷന്‍ ജാമ്യം. പോക്‌സോ നിയമപ്രകാരം ശക്തമായ വകുപ്പുകള്‍ ചുമത്ത് കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന ദുർബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസെടുക്കുന്നതില്‍ വൈകിയെന്നാണ് കുറ്റം. നേരത്തെ കേസ് പുറത്തുകൊണ്ടു വന്ന തിയറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലിസുാകരെ അറസ്റ്റ് ചെയ്യാതെ , കേസ് പുറത്തു കൊണ്ടു വന്ന ആളെ അറസ്റ്റ് ചെയ്തതില്‍ പോലിസിനും സര്‍ക്കാരിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തു്ടര്‍ന്ന് ഇന്ന് രാവിലെ എസ്‌ഐയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും, പ്രതി സഞ്ചരിച്ച കാറിന്റെ നമ്പറും പരാതിക്കൊപ്പം നല്‍കിയിട്ടും പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ ചങ്ങരംകുളം പോലിസ് തയ്യാറായില്ല.
തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ സംഭവം ദൃശ്യം സഹിതം വാര്‍ത്തയാക്കിയതോടെയാണ് എസ്‌ഐ കേസെടുത്തതും, മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്തതും. വലിയ വീഴ്ചയാണ് എസ്‌ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
Post Your Comments