യോഗ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഉത്തമ സഹായിയാണ്. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്യരുത് എന്നത്.
ആഹാരം കഴിച്ച ശേഷമുള്ള യോഗ പരിശീലനം ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് വഴി തെളിക്കും.
വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്ക് ഒഴുകുന്നതിനാലാണ് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കണമെന്ന് പറയുന്നത്.
അഥവാ യോഗ ചെയ്യുന്നതിനു മുമ്പ് വിശപ്പ് തോന്നുന്നുവെങ്കില്‍ പഴങ്ങള്‍ കഴിക്കാവുന്നതാണ്.
Post Your Comments