തിരുവനന്തപുരം: മലപ്പുറം എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെളിവുകള്‍ നല്‍കി പ്രതിയെ കുടുക്കാന്‍ സഹായിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. നിയമപരമാണോ അറസ്റ്റ് എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ വൈകി എന്ന കാരണത്താലായിരുന്നു തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനോട് ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയിട്ടുണ്ട്. തൃശൂര്‍ റെയ്ഞ്ച് ഐജിയോടും ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിയേറ്ററിനുള്ളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം സിസി ടിവി ദൃശ്യങ്ങളിലൂടെ അറിഞ്ഞിട്ടും പൊലീസിന് വിവരം കൈമാറാന്‍ താമസിച്ചതിനാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Post Your Comments