Health & Fitness

സൂര്യനമസ്കാരത്തിന്റെ ഗുണങ്ങൾ

സൂര്യനെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യ നമസ്കാരം.  എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഈ യോഗ പദ്ധതി  ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്.

ബന്ധപ്പെട്ട ചിത്രം

വേദകാലങ്ങള്‍ മുതല്‍ ഭാരതീയര്‍  തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

കൈകൾ, തോൾ, തുട, അരക്കെ‌‌ട്ട് , പുറം, വയർ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യും. ക​ഠിനമായ വർക്ക് ഔട്ട് ഒന്നും ഇല്ലാതെതന്നെ 30 മിനി‌‌ട്ട് ന‌ടത്തുന്ന സൂര്യനമസ്കാരം 420 കാലറി ഊർജ്ജത്തെ എരിച്ച് കളയുന്നു. നല്ല വിശപ്പുണ്ടാകാനും ദഹന-ശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാവുന്നു.

സൂര്യനമസ്കാര എന്നതിനുള്ള ചിത്രം

മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. വിശ്വാസത്തിന്റെ ഭാഗമല്ലാതെ ചെയ്യുന്നവർക്ക് എവി‌ടെവച്ചും ഏത് കാലാവസ്ഥയിലും സൂര്യനമസ്കാരം ചെയ്യാനാകും. തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ത്വക്കിന് തിളക്കം കൂടുകയും ചെയ്യും. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button