India

ചെറിയൊരു അബദ്ധത്തിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ; സംഭവം ഇങ്ങനെ

മുംബൈ: എടിഎം ബ്ലോക്കായത് ശരിയാക്കാനാണെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരന് വീട്ടമ്മ ഒ.ടി.പി നമ്പർ നൽകിയത് 28 തവണ. ഒടുവിൽ ഇവർക്ക് ഏഴ് ലക്ഷം രൂപയാണ് നഷ്ടമായത്. നവി മുംബൈയ്ക്കടുത്ത നെറൂലി സ്വദേശിനി തന്‍സീന്‍ മുജ്ജാക്കര്‍ മൊഡാക്കാണ് തട്ടിപ്പിന് ഇരയായത്. സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്കായെന്നും ഇത് ശരിയാക്കാന്‍ എടിഎം വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞാണ് വീട്ടമ്മയുടെ ഫോണിലേക്ക് കോൾ വന്നത്.

Read Also: സൗദിയിൽ വാഹനാപകടം : വിവാഹ ശേഷം നാട്ടില്‍ നിന്നും മടങ്ങിയ നവവരന് ദാരുണാന്ത്യം

ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയശേഷം സിവിവി നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ 28 തവണയാണ് ഇവർ ഒ.ടി.പി നമ്പർ ഷെയർ ചെയ്‌തത്‌. പിന്നീട് അക്കൗണ്ടില്‍ നിന്ന് 6,98,973 രൂപ നഷ്ടപ്പെട്ടതറിഞ്ഞതോടെയാണ് തന്‍സീന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മുംബൈ, നോയ്ഡ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button